കൊട്ടാരക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു

കൊട്ടാരക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു

കൊട്ടാരക്കര പനവേലിയിൽ നടന്ന വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. ഉമയല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിർദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം

പന്തളം കൂരമ്പാല സ്വദേശികളായ നാസർ, ഭാര്യ സജില എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മകൾ സുമയ്യയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നിയന്ത്രണം വിട്ട കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. നാസറും ഭാര്യയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു

Share this story