വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും; മന്ത്രി കെ ടി ജലീൽ

വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും; മന്ത്രി കെ ടി ജലീൽ

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയിൽ കൊടുത്ത മെമ്മോറാണ്ടത്തിൻമേൽ മന്ത്രി കെ ടി ജലീലുമായി കഴിഞ്ഞദിവസം മലപ്പുറം ജില്ലാ പ്രസിഡണ്ട് കുഞ്ഞാവു ഹാജി മലപ്പുറത്ത് വച്ച് സംസാരിക്കുകയും തുടർച്ച എന്ന നിലയ്ക്ക് മന്ത്രി കെ ടി ജലീലിന്റെ വസതിയിൽ വച്ച് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് പെരിങ്ങമല രാമചന്ദ്രനും ജന സെക്രട്ടറി വൈ വിജയനും ട്രഷറർ ധനീഷ് ചന്ദ്രനും ചർച്ച നടത്തുകയും, മന്ത്രി ജലീലിന്റെ നിർദ്ദേശാനുസരണം ധനകാര്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീ മന്മോഹനും ആയി സെക്രട്ടറിയേറ്റിൽ വിശദമായ ചർച്ച നടത്തുകയും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളിൽ തുടർ തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്

1) വ്യാപാരി പെൻഷൻ കുറഞ്ഞത് 1500 രൂപ ആകും
രണ്ട് പെൻഷൻ വാങ്ങുന്നതിനുള്ള തടസ്സം നീക്കം ചെയ്യും

2) പ്രകൃതിക്ഷോഭങ്ങളിൽ നാശനഷ്ടം സംഭവിക്കുന്നതിന് കണക്ക് വില്ലേജ് ഓഫീസർമാർ റിപ്പോർട്ട് ചെയ്യുവാനും നഷ്ട പരിഹാരം നൽകുവാനും നടപടിയുണ്ടാകും

3) വാടക കുടിയാൻ നിയമം അസംബ്ലി സമയക്കുറവ് കാരണം ഓർഡിനൻസായി നടപ്പിലാക്കുവാൻ നടപടി സ്വീകരിക്കും

ഈ മൂന്നു കാര്യങ്ങളിൽ ഉടൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതായി അറിയിച്ചു

പെരിങ്ങമല രാമചന്ദ്രൻ
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്

Share this story