തെരഞ്ഞെടുപ്പ് ജോലിക്കിടെ എംഎൽഎയും സ്ഥാനാർഥിയും ഭീഷണിപ്പെടുത്തിയെന്ന് പ്രിസൈഡിംഗ് ഓഫീസർ

തെരഞ്ഞെടുപ്പ് ജോലിക്കിടെ എംഎൽഎയും സ്ഥാനാർഥിയും ഭീഷണിപ്പെടുത്തിയെന്ന് പ്രിസൈഡിംഗ് ഓഫീസർ

തെരഞ്ഞെടുപ്പ് ജോലിക്കിടെ എംഎൽഎയും സ്ഥാനാർഥിയും ചേർന്ന് ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിംഗ് ഓഫീസറുടെ പരാതി. കാസർകോട് ബേക്കൽ ആലക്കോടെ ബൂത്തിൽ ജോലിക്കുണ്ടായിരുന്ന കെഎം ശ്രീകുമാറാണ് പരാതി നൽകിയത്.

കാർഷിക സർവകലാശാല അധ്യാപകൻ കൂടിയായ ശ്രീകുമാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയായി മത്സരിക്കുന്ന കെ മണികണ്ഠൻ, കെ കുഞ്ഞിരാമൻ എംഎൽഎ എന്നിവർ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഭീഷണി. തങ്ങൾ പറയുന്നതിന് അനുസരിച്ച് കാര്യങ്ങൾ ചെയ്തില്ലെങ്കിൽ കാല് വെട്ടിക്കളയുമെന്ന് എംഎൽഎ ഭീഷണിപ്പെടുത്തി. ഇതിന് പോലീസും ദൃക്‌സാക്ഷിയായിരുന്നുവെന്ന് ശ്രീകുമാർ പറയുന്നു.

Share this story