ഇവിടെ വന്നിരിക്കെന്ന് നേതാക്കൾ, ഇല്ലെന്ന് പിസി ജോർജ്; സഭ ബഹിഷ്‌കരിച്ചെങ്കിലും പ്രതിപക്ഷത്തോടൊപ്പമില്ല

ഇവിടെ വന്നിരിക്കെന്ന് നേതാക്കൾ, ഇല്ലെന്ന് പിസി ജോർജ്; സഭ ബഹിഷ്‌കരിച്ചെങ്കിലും പ്രതിപക്ഷത്തോടൊപ്പമില്ല

നിയമസഭയിൽ സ്പീക്കറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചതിന് പിന്നാലെ പിസി ജോർജും സഭ ബഹിഷ്‌കരിച്ചു. നിയമസഭാ കവാടത്തിൽ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പിസി ജോർജ് ഇവർക്കൊപ്പം കൂടാതെ മാറി നിന്നു.

പ്രതിഷേധിക്കുന്നതിനിടെ തങ്ങളുടെ ഒപ്പം വന്നിരിക്കാൻ പി സിയോട് നേതാക്കൾ ആവശ്യപ്പെടുന്നതും കാണാമായിരുന്നു. ബിജെപി ജോസഫും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ തങ്ങൾക്കൊപ്പം വന്നിരിക്കാൻ പിസിയെ ക്ഷണിച്ചു. എന്നാൽ ഇല്ലെന്ന് തലയാട്ടി വിളക്കുകാലിൽ ചാരി നിൽക്കുകയായിരുന്നു പി സി ജോർജ്‌

Share this story