പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബിജെപി കൊടി നാട്ടി; പ്രതിഷേധവുമായി പ്രതിപക്ഷം

പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബിജെപി കൊടി നാട്ടി; പ്രതിഷേധവുമായി പ്രതിപക്ഷം

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി കൊടി നാട്ടി. ഇതോടെ ബിജെപിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തി. നഗരസഭയിൽ സ്ഥിരം കൗൺസിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് നഗരസഭാ വളപ്പിനുള്ളിലെ ഗാന്ധി പ്രതിമയിൽ ബിജെപി കൊടി കെട്ടിയത്.

പ്രതിപക്ഷ കൗൺസിലർമാർ ഇതോടെ സ്ഥലത്തെത്തി മുദ്രവാക്യം മുഴക്കി. പിന്നാലെ പോലീസ് എത്തി ബിജെപിയുടെ കൊടി അഴിച്ചുമാറ്റി. ആർ എസ് എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രതിമയിൽ കൊടി പുതപ്പിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം ആരോപണം ബിജെപി നിഷേധിച്ചു.

പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. നഗരസഭയിൽ ജയ് ശ്രീറാം ഫ്‌ളക്‌സ് ഉയർത്തിയ വിവാദം അടങ്ങുന്നതിന് മുമ്പാണ് ഗാന്ധി പ്രതിമയിൽ ബിജെപി കൊടി നാട്ടിയിരിക്കുന്നത്.

Share this story