ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയന് സ്‌നേഹാദരങ്ങൾ; അഭിനന്ദനവുമായി മോഹൻലാൽ

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയന് സ്‌നേഹാദരങ്ങൾ; അഭിനന്ദനവുമായി മോഹൻലാൽ

സിനിമാ സംഘടനകളുമായി നടത്തിയ ചർച്ച വിജയകരമാകുകയും ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ സഹിതം പോസ്റ്റ് ചെയ്താണ് അഭിനന്ദനം

മലയാള സിനിമക്ക് ഊർജം നൽകുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്‌നേഹാദരങ്ങൾ എന്നാണ് മോഹൻലാലിന്റെ പോസ്റ്റ്. സിനിമാ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി ഇന്ന് നടത്തിയ ചർച്ചയിൽ സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കാൻ ധാരണയായിരുന്നു

തീയറ്ററുകൾ തുറക്കുന്നതിൽ സംഘടനകൾ ഉടൻ തീരുമാനമെടുക്കും. ഇന്ന് വൈകുന്നേരം കൊച്ചിയിൽ തീയറ്റർ ഉടമകളുടെ സംഘടനാ യോഗം ചേരുന്നുണ്ട്. പത്ത് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങുന്നത്.

 

Share this story