37 സീറ്റുകൾ വേണമെന്ന ബിഡിജെഎസിന്റെ ആവശ്യം ബിജെപി തള്ളി; 20ൽ താഴെ സീറ്റുകൾ നൽകും
നിയമസഭാ തെരഞ്ഞെടുപ്പിൽ 37 സീറ്റുകൾ നൽകണമെന്ന ബിഡിജെഎസിന്റെ ആവശ്യം ബിജെപി തള്ളി. 20ൽ താഴെ സീറ്റുകൾ മാത്രമേ നൽകാനാകൂവെന്ന് ബിജെപി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്നാണ് സീറ്റുകളുടെ എണ്ണം കുറയ്ക്കാൻ ബിജെപി തീരുമാനിച്ചതെന്നാണ് അറിയുന്നത്.
കഴിഞ്ഞ തവണ ബിഡിജെഎസിന് കൊടുത്തതിൽ പ്രധാനപ്പെട്ട സീറ്റുകൾ ബിജെപി ഏറ്റെടുത്തേക്കും. കോവളം, വർക്കല, വാമനപുരം, കരുനാഗപ്പള്ളി, കൊടുങ്ങല്ലൂർ, നാട്ടിക, തിരുവല്ല സീറ്റുകളാണ് തിരിച്ചെടുക്കുക.
37 സീറ്റുകൾ നൽകിയില്ലെങ്കിൽ 30 സീറ്റുകളെങ്കിലും നൽകണമെന്ന ബിഡിജെഎസിന്റെ ആവശ്യവും ബിജെപി തള്ളി. അതേസമയം സീറ്റുകൾ ഏറ്റെടുക്കുന്ന വിഷയത്തിൽ ബിഡിജെഎസ് കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
