പതിനെട്ടാം അടവുമായി യുഡിഎഫ്: പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ 6000 രൂപയെന്ന് വാഗ്ദാനം

പതിനെട്ടാം അടവുമായി യുഡിഎഫ്: പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ 6000 രൂപയെന്ന് വാഗ്ദാനം

നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ രാഹുൽ ഗാന്ധി 2019ൽ വിഭാവനം ചെയ്ത ന്യായ് പദ്ധതി പൊടി തട്ടിയെടുത്ത് യുഡിഎഫ്. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ മാസം 6000 രൂപ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതുപ്രകാരം ഒരു കുടുംബത്തിന് പ്രതിവർഷം 72,000 രൂപ ലഭിക്കും

സംസ്ഥാനത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂർണതോതിൽ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. ജനകീയ മാനിഫെസ്റ്റോയുമായാണ് യുഡിഎഫ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി യുഡി എഫ് കേരളത്തിൽ അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കും. Minimum Income Guarantee Scheme എന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂർണതോതിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.

കൂടുതൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും peoplesmanifesto2021@gmail.com എന്ന മെയിൽ ഐഡിയിൽ അറിയിക്കാവുന്നതാണ്.

Share this story