മൂന്നാറിലേക്ക് വീണ്ടും ട്രെയിൻ സർവീസ് പരിഗണിക്കുന്നു; തിരുവനന്തപുരം, കോഴിക്കോട് പൈതൃക മാതൃകാ പദ്ധതി

മൂന്നാറിലേക്ക് വീണ്ടും ട്രെയിൻ സർവീസ് പരിഗണിക്കുന്നു; തിരുവനന്തപുരം, കോഴിക്കോട് പൈതൃക മാതൃകാ പദ്ധതി

മലബാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള മംഗലാപുരം-കൊച്ചി ഇടനാഴിക്ക് ഡിപിആർ തയ്യാറാക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി തോമസ് ഐസക്. അമ്പതിനായിരം കോടിയുടെ മൂന്ന് വ്യവസായ ഇടനാഴികൾ ഈ വർഷം തുടക്കമിടും.

തലസ്ഥാന നഗരവികസന പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം-നാവായികുളം 78 കിലോമീറ്റർ ആറുവരി പാതയും പാതയുടെ ഇരുവശത്തുമായി നോളജ് ഹബ്ബ്, വിനോദ കേന്ദ്രങ്ങൾ, ടൗൺ ഷിപ്പ് എന്നിവ സ്ഥാപിക്കും.

മുസിരിസ് ആലപ്പുഴ, തലശ്ശേരി പൈതൃക പദ്ധതികൾക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് പൈതൃക പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതികൾക്കായി 40 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്തിന് പത്ത് കോടി അധികമായി അനുവദിച്ചു. ഇവിടേക്കുള്ള വിദ്യാർഥികളുടെ പഠനയാത്ര പ്രോത്സാഹിപ്പിക്കാൻ അഞ്ച് കോടി അനുവദിച്ചു

മൂന്നാറിൽ നേരത്തെ ട്രെയിൻ ഓടിയിരുന്നു. വിനോദ സഞ്ചാരം മുൻനിർത്തി മൂന്നാറിലേക്ക് വീണ്ടും തീവണ്ടി സർവീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കും. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടു നൽകാനുമുള്ള താത്പര്യം ടാറ്റാ കമ്പനി അറിയിച്ചിട്ടുണ്ട്.

പ്രവാസി തൊഴിൽ പുനരധിവാസത്തിന് 100 കോടി അനുവദിക്കും. തിരിച്ചുവന്ന പ്രവാസികളുടെ പെൻഷൻ മൂവായിരമാക്കും. ജൂലൈ മാസത്തിൽ ഓൺലൈനായി പ്രവാസി സംഗമം സംഘടിപ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഫെബ്രുവരിയിൽ ക്ഷേമനിധി. 75 ദിവസമെങ്കിലും തൊഴിൽ എടുത്തവർക്ക് ഫെസ്റ്റിവൽ അലവൻസ് നൽകും.

Share this story