ബജറ്റിൽ വീട്ടമ്മമാർക്ക് പ്രതീക്ഷ വെക്കാമെന്ന് ധനമന്ത്രി; വലിയ പ്രഖ്യാപനങ്ങളുണ്ടാകും

ബജറ്റിൽ വീട്ടമ്മമാർക്ക് പ്രതീക്ഷ വെക്കാമെന്ന് ധനമന്ത്രി; വലിയ പ്രഖ്യാപനങ്ങളുണ്ടാകും

പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിൽ വീട്ടമ്മമാർക്ക് പ്രതീക്ഷ വെക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. അഭ്യസ്ത വിദ്യരായ വീട്ടമ്മമാർക്ക് പ്രതീക്ഷ വെക്കാം. വലിയ പ്രഖ്യാപനങ്ങളുണ്ടാകും

കിഫ്ബി പോലെ തൊഴിലവസരങ്ങൾക്കുള്ള വലിയ അവസരങ്ങളുണ്ടാകും. റബ്ബറിന്റെ താങ്ങുവില വർധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 250 രൂപ താങ്ങുവില നൽകാൻ കഴിയുമോ എന്ന ചോദ്യത്തിന് അതിനു കഴിയില്ല എന്നും എത്ര വർധിപ്പിക്കുമെന്നത് ബജറ്റിൽ ഉണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബജറ്റ് പ്രസംഗം 3 മണിക്കൂർ എങ്കിലും ഉണ്ടാവും. കുട്ടികൾ എഴുതിയ 12 കവിതകൾ ബജറ്റിലുണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞു. തനത് നികുതി വരുമാനത്തിലും വൻകുറവുണ്ടാകുമ്പോൾ വരുമാനം വർധിപ്പിക്കാനുള്ള നടപടിയെന്തുണ്ടാകുമെന്നതാണ് പ്രധാനം. പ്രകൃതി ദുരന്തങ്ങളും കൊവിഡും സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നത്.

Share this story