കൊവിഡ് വാക്‌സിൻ സ്വീകരിച്ചാൽ പാർശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

കൊവിഡ് വാക്‌സിൻ സ്വീകരിച്ചാൽ പാർശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

കൊവിഡ് വാക്‌സിൻ സ്വീകരിച്ചാൽ പാർശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പാർശ്വഫലങ്ങൾ കുറഞ്ഞ വാക്‌സിനാണ് കൊവിഷീൽഡ്. വരും ദിവസങ്ങളിൽ കേരളത്തിന് കൂടുതൽ വാക്‌സിനുകൾ ലഭിക്കണം.

കൊവിഡ് വാക്‌സിൻ എടുത്താലും ജാഗ്രത തുടരണം. കൂടുതൽ വാക്‌സിൻ ലഭിച്ചാൽ കൊടുക്കാൻ കേരളം തയ്യാറാണ്. കൂടുതൽ വാക്‌സിൻ എത്തിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്ന് തെരഞ്ഞെടുക്കപ്പെട്ട 13300 ആരോഗ്യപ്രവർത്തകരാണ് കേരളത്തിൽ വാക്‌സിൻ സ്വീകരിക്കുന്നത്. 133 കേന്ദ്രങ്ങളിലായി 100 പേർക്ക് വീതം വാക്‌സിൻ നൽകും. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർമാരും ഇ്‌ന് വാക്‌സിൻ സ്വീകരിക്കും.

നാളെ മുതൽ കൊവിൻ ആപ്പ് ആക്ടിവേറ്റ് ചെയ്ത ആരോഗ്യ പ്രവർത്തകർക്ക് സന്ദേശം വന്നു തുടങ്ങും. കുത്തിവെപ്പ് എടുക്കാൻ എത്തേണ്ട കേന്ദ്രം, സമയം, എല്ലാം സന്ദേശത്തിലുണ്ടാകും.

കൊവിഡിന്റെ കടുത്ത ലക്ഷണമുള്ളവർ, പ്ലാസ്മ തെറാപ്പി സ്വീകരിച്ചവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് വാക്‌സിൻ നൽകില്ല. കുത്തിവെപ്പ് എടുത്തവർക്കുണ്ടാകുന്ന ചെറിയ അലർജി പോലും നിരീക്ഷിക്കും. കയ്യിലെ മസിലിലാണ് കൊവിഷീൽഡ് കുത്തിവെക്കുക. ആദ്യ കുത്തിവെപ്പിന് 21 ദിവസം മുതൽ ഭാഗിക പ്രതിരോധ ശേഷി, 28 ദിവസത്തിന് ശേഷമുള്ള രണ്ടാമത്തെ ഡോസിന് ശേഷം 14 ദിവസം കഴിഞ്ഞ് പൂർണ പ്രതിരോധം എന്ന നിലയ്ക്കാണ് കാര്യങ്ങൾ.

Share this story