മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ എന്നിവയുമായി രണ്ട് പേർ പിടിയിൽ

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ എന്നിവയുമായി രണ്ട് പേർ പിടിയിൽ

മലപ്പുറത്ത് ആന്റി നർകോട്ടിക്‌സ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് തുടങ്ങിയ മാരക മയക്കുമരുന്ന് പിടികൂടി. എംഡിഎംഎയുടെ 232 പാക്കറ്റുകളും എട്ട് എൽ എസ് ഡി സ്റ്റാമ്പുകളും 11 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്.

എക്‌സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാറിൽ നടത്തുകയായിരുന്ന 138 പാക്കറ്റ് എംഡിഎംഎയുമായി മലപ്പുറം പൈത്തിനിപറമ്പ് സ്വദേശി സൽമാൻ ഫാരിസ്(24)ആണ് ആദ്യം പിടിയിലായത്.

ഇയാളുടെ കൂട്ടാളിയായ മുഹമ്മദ് നൗഷീനെ കൂട്ടിലങ്ങാടിയിൽ വെച്ച് 94 പാക്കറ്റ് എംഡിഎംഎയുമായും എട്ട് എൽ എസ് ഡി സ്റ്റാമ്പ്, 11 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി പിടികൂടി.

Share this story