സംസ്ഥാനത്ത് ഇന്ന് 5005 പേർക്ക് കൊവിഡ്, 21 മരണം; 4408 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5005 പേർക്ക് കൊവിഡ്, 21 മരണം; 4408 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5005 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂർ 262, കണ്ണൂർ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസർഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 56 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,310 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 88,68,737 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3463 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4506 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 388 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 723, കോഴിക്കോട് 659, മലപ്പുറം 457, കൊല്ലം 430, പത്തനംതിട്ട 377, കോട്ടയം 369, ആലപ്പുഴ 287, തിരുവനന്തപുരം 189, തൃശൂർ 249, കണ്ണൂർ 185, ഇടുക്കി 227, വയനാട് 209, പാലക്കാട് 76, കാസർഗോഡ് 69 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

43 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. വയനാട് 10, കണ്ണൂർ 8, തിരുവനന്തപുരം, എറണാകുളം 5 വീതം, പത്തനംതിട്ട, തൃശൂർ 4 വീതം, കാസർഗോഡ് 3, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4408 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 431, കൊല്ലം 176, പത്തനംതിട്ട 437, ആലപ്പുഴ 512, കോട്ടയം 367, ഇടുക്കി 83, എറണാകുളം 427, തൃശൂർ 433, പാലക്കാട് 221, മലപ്പുറം 515, കോഴിക്കോട് 457, വയനാട് 179, കണ്ണൂർ 118, കാസർഗോഡ് 52 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 68,991 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,75,176 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,679 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,98,502 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 11,177 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1217 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കോക്കയാർ (കണ്ടെൻമെന്റ് സോൺ വാർഡ് 6), പെരുവന്തതാനം (14), കാമാക്ഷി (8), പത്തനംതിട്ട ജില്ലയിലെ മുല്ലപ്പുഴശേരി (സബ് വാർഡ് 11), വള്ളിക്കോട് (11), കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ (സബ് വാർഡ് 16), കൊല്ലം ജില്ലയിലെ വെൺമണി (2), പാലക്കാട് ജില്ലയിലെ ഷൊർണൂർ മുൻസിപ്പാലിറ്റി (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 420 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Share this story