നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടന്നേക്കും; ഒറ്റഘട്ടമെന്നും സൂചന

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടന്നേക്കും; ഒറ്റഘട്ടമെന്നും സൂചന

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ മാസം നടന്നേക്കുമെന്ന് സൂചന. ഏപ്രിൽ 15നും 30നും ഇടയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ഒറ്റ ഘട്ടമായിട്ടാകും തെരഞ്ഞെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചിട്ടുണ്ട്

തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ ചെയ്തിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികൾ അടുത്തയാഴ്ച കേരളത്തിലെത്തും. ഇവരുടെ സന്ദർശനത്തിന് ശേഷമാകും തീയതി പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായി സർവകക്ഷി യോഗവും വിളിച്ചു ചേർക്കും.

തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഡിസംബർ 31 വരെ ലഭിച്ച അപേക്ഷകൾ ഉൾപ്പെടുത്തിയാണ് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ജനുവരി ഒന്ന് മുതൽ ലഭിച്ചു കൊണ്ടിരിക്കുന്ന അപേക്ഷകൾ ഉൾപ്പെടുത്തി സപ്ലിമെന്ററി പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.

Share this story