കന്യാസ്ത്രീക്കെതിരായ പരാമർശം: പിസി ജോർജ് എംഎൽഎയെ ശാസിക്കാൻ ശുപാർശ

കന്യാസ്ത്രീക്കെതിരായ പരാമർശം: പിസി ജോർജ് എംഎൽഎയെ ശാസിക്കാൻ ശുപാർശ

പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പിസി ജോർജ് എംഎൽഎയെ ശാസിക്കാൻ ശുപാർശ. നിയമസഭ പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയാണ് പിസി ജോർജിനെതിരായ നടപടിക്ക് ശുപാർശ നൽകിയത്.

കമ്മിറ്റിയുടെ ഏഴാം നമ്പർ റിപ്പോർട്ടായാണ് പിസി ജോർജിനെതിരായ പരാതി സഭയിൽ വെച്ചത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അവഹേളിക്കുന്ന തരത്തിൽ എംഎൽഎ പരാമർശം നടത്തിയെന്നായിരുന്നു പരാതി. കമ്മിറ്റി ഇത് പരിശോധിച്ചു. തുടർന്നാണ് ശാസിക്കാൻ ശുപാർശ ചെയ്തുള്ള റിപ്പോർട്ട് നൽകിയത്.

Share this story