കുത്തകകളെ സംരക്ഷിക്കാനുള്ള നടപടി: വിമാനത്താവളം അദാനിക്ക് കൈമാറിയതിനെതിരെ മുഖ്യമന്ത്രി

Share with your friends

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനെ കൈമാറിയ നടപടിയെ ശക്തമായി എതിർത്ത് മുഖ്യമന്ത്രി. വിമാനത്താവളനടത്തിപ്പിൽ പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് ഈ മേഖലയിൽ കുത്തകാവകാശം നൽകാനാണ് കേന്ദ്രസർക്കാർ നീക്കം. അദാനിക്ക് കൈമാറിയാൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം ഒരിഞ്ചു പോലും മുന്നോട്ടുപോകില്ല.

കുത്തകകളെ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് വിമാനത്താവളം നടത്തിപ്പ് അദാനിക്ക് കൈമാറിയത്. സുപ്രീംകോടതിയിലെ ഹർജി പോലും പരിഗണിക്കാതെയുള്ള നീക്കം തടയാൻ സാധ്യമായതെല്ലാം ചെയ്യും. വിമാനത്താവളം നടത്തിപ്പിൽ അനുഭവ പരിചയവും വിജയവുമുള്ള സംസ്ഥാന സർക്കാരിനോടുള്ള അവഗണനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരത്തിന് പുറമെ ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയും ഓപറേഷൻസ്, വികസനം എന്നീ ചുമതലകളുമാണ് അദാനി ഗ്രൂപ്പിന് കൈമാറിയത്. 50 വർഷത്തേക്കാണ് കരാർ

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!