ഏറ്റവും കൂടുതൽ അംഗങ്ങൾ ജയിലിൽ കിടന്ന റെക്കോർഡാണ് പ്രതിപക്ഷത്തിനുള്ളതെന്ന് വീണ ജോർജ്

ഏറ്റവും കൂടുതൽ അംഗങ്ങൾ ജയിലിൽ കിടന്ന റെക്കോർഡാണ് പ്രതിപക്ഷത്തിനുള്ളതെന്ന് വീണ ജോർജ്

സംസ്ഥാന സർക്കാർ ഭരണമികവിൽ രാജ്യത്ത് ഒന്നാമതെന്ന റെക്കോർഡുകൾ നേടുമ്പോൾ ഏറ്റവും കൂടുതൽ അംഗങ്ങൾ ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്ന റെക്കോർഡാണ് പ്രതിപക്ഷത്തിനെന്ന് വീണ ജോർജ് എംഎൽഎ. സ്പീക്കർക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും വീണ ജോർജ് പറഞ്ഞു

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയെ അടുത്തിരുത്തി ഭക്ഷണം കൊടുത്ത് നർമ സംഭാഷണം നടത്തിയത് പ്രതിപക്ഷ നേതാവ് ചെന്നിത്തലയാണ്. നാലര വർഷക്കാലം ദിവസവും രണ്ടോ മൂന്നോ വട്ടം വാർത്താസമ്മേളനം നടത്തി സർക്കാരിനെ വിമർശിച്ചു കൊണ്ടിരുന്ന പ്രതിപക്ഷ നേതാവിനെ മാറ്റി വേറൊരാളെ പ്രതിഷ്ഠിക്കുന്ന ലാഘവത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്. അടിസ്ഥാനമില്ലാത്ത സ്വാർഥലാഭത്തിന് വേണ്ടി സഭയെ കളങ്കപ്പെടുത്തിയെന്നും വീണ ജോർജ് കുറ്റപ്പെടുത്തി

ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ 145 കോടിയുടെ പദ്ധതി ടെൻഡർ ഒഴിവാക്കി ഊരാളുങ്കലിനെ ഏൽപ്പിക്കാൻ എഴുതിയ കത്തും വീണ ജോർജ് ഉയർത്തിക്കാട്ടി. കേന്ദ്ര ഏജൻസികളെ കാണിച്ച് കേരളത്തിലെ ഇടതുമുന്നണിയെ വിരട്ടാമെന്ന് കരുതേണ്ടെന്നും വീണ ജോർജ് പറഞ്ഞു.

Share this story