കൊല്ലത്ത് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവിന് അഞ്ച് വർഷം തടവും പിഴയും ശിക്ഷ

കൊല്ലത്ത് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവിന് അഞ്ച് വർഷം തടവും പിഴയും ശിക്ഷ

ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിന് അഞ്ച് വർഷം തടവും ശിക്ഷയും. കൊല്ലം ഇടമൺ വെള്ളിമല പുറമ്പോക്ക് വീട്ടിൽ ഷൈജുവിനെയാണ് പുനലൂർ അസി. സെഷൻസ് കോടതി ശിക്ഷിച്ചത്. 2018ലാണ് സംഭവം

തേവർ കുന്നിലെ വാടക വീട്ടിൽ വെച്ചാണ് ഷൈജു ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. മദ്യപിച്ച് വീട്ടിൽ ഇയാൾ സ്ഥിരം വഴക്കുണ്ടാക്കുമായിരുന്നു. അടുക്കളയിൽ ഭാര്യ പാചകം ചെയ്യുന്നതിനിടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

ഗൂരുതരമായി പരുക്കേറ്റ ഭാര്യയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. കോടതി പിഴ ശിക്ഷയായി വിധിച്ച തുക ഭാര്യക്ക് നൽകണം.

Share this story