വാളയാർ കേസിൽ തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടായേക്കും; പ്രതികളുടെ റിമാൻഡ് നീട്ടി

വാളയാർ കേസിൽ തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടായേക്കും; പ്രതികളുടെ റിമാൻഡ് നീട്ടി

വാളയാർ കേസിൽ തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടാകും. കേസ് ഇന്നലെ പരിഗണിച്ചപ്പോൾ പാലക്കാട് പോക്‌സോ കോടതി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാൻഡ് കാലാവധി അടുത്ത മാസം അഞ്ച് വരെ നീട്ടുകയും ചെയത്ു

തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം നൽകിയ അപേക്ഷയിലാണ് കോടതി തീരുമാനമെടുത്തത്. എസ് പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് കോടതിയിൽ അപേക്ഷ നൽകിയത്.

Share this story