മുസ്ലിം ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്ന് കെ പി എ മജീദ്

മുസ്ലിം ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്ന് കെ പി എ മജീദ്

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റ് ചോദിക്കാൻ അർഹതയുണ്ടെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്. എന്നാൽ കൂടുതൽ സീറ്റ് ചോദിക്കുന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ല

താൻ മത്സരിക്കുകയാണെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുമെന്നും മജീദ് അറിയിച്ചു. രണ്ട് സ്ഥാനവും ഒന്നിച്ചു കൊണ്ടുപോകാൻ പ്രയാസമാണ്. കേസ് നേരിടുന്ന മൂന്ന് എംഎൽഎമാർ മത്സരിക്കണമോയെന്ന് പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും. ക്രിസ്ത്യൻ വിഭാഗത്തിന്റെ ആശങ്ക അകറ്റുമെന്നും മജീദ് പറഞ്ഞു.

Share this story