ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു; മറ്റെവിടെയും മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടി

ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു; മറ്റെവിടെയും മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടി

പുതുപള്ളി വിട്ട് മറ്റെവിടെയും മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടി. തിരുവനന്തപുരത്ത് മത്സരിക്കണമെന്ന ആവശ്യം ഉയരുകയും ഇതുസംബന്ധിച്ച വാർത്തകൾ പ്രചരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി വാർത്താക്കുറിപ്പ് ഇറക്കിയത്.

നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർദേശിച്ചതായാണ് വാർത്ത വന്നത്. ഉമ്മൻ ചാണ്ടി എവിടെ നിന്നാലും ജയിക്കുമെന്ന് മുല്ലപ്പള്ളി പിന്നീട് പ്രതികരിക്കുകയും ചെയ്തു. ഇതോടെയാണ് വാർത്തകളെല്ലാം നിഷേധിച്ച് ഉമ്മൻ ചാണ്ടി വാർത്താക്കുറിപ്പ് ഇറക്കിയത്

മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടില്ല. തന്റെ സ്ഥാനാർഥിത്വവുമായി നടക്കുന്ന പ്രചാരണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണം. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതിൽ മാറ്റമുണ്ടാകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Share this story