കത്തുവ-ഉന്നാവോ ഫണ്ട് തട്ടിയെടുത്തു; പി കെ ഫിറോസിനെതിരെ ഗുരുതര ആരോപണം

കത്തുവ-ഉന്നാവോ ഫണ്ട് തട്ടിയെടുത്തു; പി കെ ഫിറോസിനെതിരെ ഗുരുതര ആരോപണം

കത്തുവ-ഉന്നാവോ പീഡനത്തിന് ഇരയായവർക്ക് വേണ്ടി പിരിച്ച തുക പി കെ ഫിറോസ് ദുർവിനിയോഗം ചെയ്തതായി ആരോപണം. പിരിച്ച തുക പി കെ ഫിറോസ് വകമാറ്റിയെന്നാണ് യൂത്ത് ലീഗ് മുൻ ദേശീയസമിതി അംഗം യൂസഫ് പടനിലം ആരോപിച്ചത്. സി കെ സുബൈറിനും പി കെ ഫിറോസിനും എതിരായാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്

ഏപ്രിൽ 20ന് പള്ളികളിൽ അടക്കം യൂത്ത് ലീഗ് പിരിവ് നടത്തിയിരുന്നു. പെൺകുട്ടികളുടെ കുടുംബത്തിന്റെ പരിരക്ഷയും നിയമസഹായവും ഉദ്ദേശിച്ചായിരുന്നു ഫണ്ട് സമാഹരണം. കോടികളാണ് പിരിച്ചെടുത്തത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കണുക്കൾ ലഭ്യമല്ല.

പതിനഞ്ച് ലക്ഷം രൂപ പി കെ ഫിറോസിന്റെ യാത്രയുടെ കടം തീർക്കാൻ ഉപയോഗിച്ചതായും സി കെ സുബൈർ പല ഉത്തരേന്ത്യൻ യാത്രകൾ നടത്താൻ ഈ ഫണ്ട് ദുർവിനിയോഗം ചെയ്തതായും യൂസഫ് ആരോപിക്കുന്നു.

പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർക്ക് മുന്നിൽ ഇത് അവതരിപ്പിച്ചിരുന്നു. ആറ് മാസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കാമെന്ന് കഴിഞ്ഞ വർഷം തന്നെ പറഞ്ഞിരുന്നു. എന്നാൽ ഒരുതരത്തിലും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് പൊതുമധ്യത്തിൽ പറഞ്ഞതെന്ന് യൂസഫ് പടനിലം പറഞ്ഞു.

Share this story