രാഷ്ട്രീയത്തിൽ വർഗീയത കൊണ്ടുവരുന്നത് നിക്ഷിപ്ത താത്പര്യക്കാർ, എൽഡിഎഫിനെ അക്കൂട്ടത്തിൽ കാണില്ല: കാനം

രാഷ്ട്രീയത്തിൽ വർഗീയത കൊണ്ടുവരുന്നത് നിക്ഷിപ്ത താത്പര്യക്കാർ, എൽഡിഎഫിനെ അക്കൂട്ടത്തിൽ കാണില്ല: കാനം

രാഷ്ട്രീയത്തിൽ വർഗീയത കൊണ്ടുവരുന്നത് നിക്ഷിപ്ത താത്പര്യക്കാരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തികച്ചും മതനിരപേക്ഷ നിലപാടാണ് എൽ ഡി എഫ് സ്വീകരിക്കുന്നത്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും രാഷ്ട്രീയത്തിൽ കൊണ്ടുവരുന്നത് ചില നിക്ഷിപ്ത താത്പര്യക്കാരാണ്. ഇക്കൂട്ടത്തിൽ എൽഡിഎഫിനെ കാണാൻ സാധിക്കില്ല

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഉയർത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. ഇത് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകും. സുപ്രീം കോടതി വിധി പ്രഖ്യാപിക്കുകയും അതിൽ പുനഃപരിശോധന വേണമെന്ന് നിരവധി പേർ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം കോടതിയുടെ പരിഗണനയിലാണ്.

രാജ്യത്ത് ജനങ്ങൾക്കും കൃഷിക്കാർക്കും തൊഴിലാളികൾക്കുമെല്ലാം ധാരാളം പ്രശ്‌നങ്ങളുണ്ട്. കേന്ദ്രസർക്കാരിന് നിലപാടുമുണ്ട്. അതിനെ സംബന്ധിച്ച് പറയുകയാണ് രാഷ്ട്രീയത്തിൽ ആവശ്യമായിട്ടുള്ളത്. അതുകൊണ്ട് എൽഡിഎഫ് അത്തരം കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നതെന്നും കാനം പറഞ്ഞു.

Share this story