കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: ജെ പി നഡ്ഡയടക്കം ബിജെപി നേതാക്കൾക്കെതിരെ കേസ്

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: ജെ പി നഡ്ഡയടക്കം ബിജെപി നേതാക്കൾക്കെതിരെ കേസ്

തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിനെതിരെ കേസെടുത്ത് പോലീസ്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് കേസ്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ, സംസ്ഥാന, ജില്ലാ നേതാക്കൾ പ്രതികളാകും. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. നിയന്ത്രണങ്ങൾ പാലിക്കാതെ ആൾക്കൂട്ടത്തെ സംഘടിപ്പിച്ചതായി പോലീസ് പറയുന്നു.

Share this story