സിപിഎം മര്യാദ കാണിച്ചില്ലെന്ന് മാണി സി കാപ്പൻ; ഇടതുമുന്നണി വിടും, പ്രഖ്യാപനം വെള്ളിയാഴ്ച

സിപിഎം മര്യാദ കാണിച്ചില്ലെന്ന് മാണി സി കാപ്പൻ; ഇടതുമുന്നണി വിടും, പ്രഖ്യാപനം വെള്ളിയാഴ്ച

മാണി സി കാപ്പൻ ഇടതുമുന്നണി വിടുമെന്ന് ഏകദേശം ഉറപ്പായി. ഇതുസംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. അന്തിമ തീരുമാനം ദേശീയ നേതൃത്വം വ്യക്തമാക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. പാലായെ സംബന്ധിച്ച വിഷയം മാത്രമല്ല ഇത്. പാലാ സീറ്റിന് പകരം കുട്ടനാടിൽ മത്സരിച്ചോളാനാണ് ഇടതുമുന്നണി പറഞ്ഞത്. ഇത് വിശ്വാസ്യതയുടെ പ്രശ്‌നമാണ്

സിപിഎം മുന്നണിമര്യാദ കാണിച്ചില്ല. തോറ്റ പാർട്ടിക്ക് സീറ്റ് കൊടുക്കുന്നത് എന്ത് ന്യായമാണ്. പാർട്ടി ദേശീയ നേതൃത്വം തനിക്ക് അനുകുലമായ തീരുമാനമെടുക്കുമെന്നാണ് വിശ്വാസം. ജയിച്ചതടക്കമുള്ള നാല് സീറ്റുകളും നൽകുന്നത് എങ്ങനെയാണ് ഔദാര്യമാകുന്നത്. അത് മുന്നണി മര്യാദയല്ലേ

പാർട്ടിയിലെ ഭൂരിപക്ഷവും തനിക്കൊപ്പമാണ്. തന്റെ നിലപാടാണ് ശരിയെന്ന് പാർട്ടി നിലപാട് മറ്റന്നാൾ പ്രഫുൽ പട്ടേൽ പറയുന്നതോടെ വ്യക്തമാകും. ശരദ് പവാറുമായി മാണി സി കാപ്പൻ നാളെ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂച

ശരദ് പവാർ മാണി സി കാപ്പന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും മുന്നണി വിടും. അതേസമയം പാർട്ടി പിളരുമെന്നും ഉറപ്പാണ്. എ കെ ശശീന്ദ്രൻ വിഭാഗം ഇടതുമുന്നണിയിൽ തന്നെ തുടരുമെന്നാണ് അറിയുന്നത്.

Share this story