സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ഇ പി ജയരാജൻ

സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ഇ പി ജയരാജൻ

സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ സർക്കാർ ചർച്ചക്ക് തയ്യാറാണ്. എന്നാൽ ഇതേവരെ അത്തരമൊരു ചർച്ചക്ക് സമരക്കാർ തയ്യാറായിട്ടില്ല

അവരെ കൊണ്ട് സമരം നടത്തിക്കുകയാണെന്നും സമരം അവസാനിപ്പിക്കാതെ തുടരാൻ ചിലർ പ്രേരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം സിനിമാ താരങ്ങൾ കോൺഗ്രസിലേക്ക് പോകുന്നതിനോടും ജയരാജൻ പ്രതികരിച്ചു. സിപിഎമ്മിന് കലാകാരൻമാരോട് ബഹുമാനമാണുള്ളത്. എന്നാൽ ചില കലാകാരൻമാരുടെ തലയിൽ ഇടതുപക്ഷ വിരുദ്ധ അപസ്മാരമാണ്. സലിം കുമാർ അടക്കമുള്ള കലാകാരൻമാരോട് സിപിഎമ്മിന് എ്ന്നും ബഹുമാനമാണെന്നും ഇ പി പറഞ്ഞു

കോൺഗ്രസും ബിജെപിയും പന്തൽ കെട്ടി സമരം നടത്തുന്നത് ഉദ്യോഗാർഥികളോടുള്ള താത്പര്യം കൊണ്ടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. ശരിയായ രീതിയിലുള്ള ആവശ്യത്തിനല്ല സമരം ചെയ്യുന്നതെങ്കിൽ സമരം വിജയകരമായി അവസാനിപ്പിക്കാൻ സാധിക്കില്ലെന്ന കാര്യം ആലോചിക്കണമെന്നും വിജയരാഘവൻ പറഞ്ഞു.

Share this story