കുപ്രചാരണം നടത്തി മത്സ്യത്തൊഴിലാളികളെ സർക്കാരിനെതിരെ തിരിക്കാമെന്ന് കരുതേണ്ട: പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി

കുപ്രചാരണം നടത്തി മത്സ്യത്തൊഴിലാളികളെ സർക്കാരിനെതിരെ തിരിക്കാമെന്ന് കരുതേണ്ട: പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യ മേഖല കോർപറേറ്റുകൾക്ക് തീറെഴുതിയിട്ടില്ല. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന സമയത്ത് കോൺഗ്രസാണ് അത്തരമൊരു നടപടി സ്വീകരിച്ചത്.

മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയുമുണ്ടാകില്ല. കുപ്രചാരണം നടത്തി മത്സ്യത്തൊഴിലാളികലെ സർക്കാരിനെതിരെ തിരിച്ചുവിടാമെന്ന വ്യാമോഹം വേണ്ട. മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും മേഖലയ്ക്കാകെ പുരോഗതി ഉണ്ടാക്കാനുമുള്ള ഇടപെടൽ മാത്രമാണ് സർക്കാർ നത്തിയത്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സർക്കാരിന് കൃത്യമായ നയമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story