പ്രതിസന്ധികളെ വെല്ലുവിളിയായി സ്വീകരിച്ച് വിജയം നേടിയവരാണ് പിണറായി വിജയനും ശൈലജ ടീച്ചറും: കർദിനാൾ ആലഞ്ചേരി

പ്രതിസന്ധികളെ വെല്ലുവിളിയായി സ്വീകരിച്ച് വിജയം നേടിയവരാണ് പിണറായി വിജയനും ശൈലജ ടീച്ചറും: കർദിനാൾ ആലഞ്ചേരി

മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെയും വാനോളം പുകഴ്ത്തി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആരോഗ്യരംഗത്ത് ശ്രദ്ധിക്കപ്പെടുന്ന നക്ഷത്രമാണ് ആരോഗ്യമന്ത്രി. ലോകം ശ്രദ്ധിക്കുന്ന നക്ഷത്രം. പ്രതിസന്ധികളെ വെല്ലുവിളിയായി സ്വീകരിച്ച് ജീവിതത്തിൽ വിജയമാക്കി മാറ്റിയവരാണ് പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറും

കൊവിഡ് കാലത്ത് ഒരു രോഗി പോലും ചികിത്സ കിട്ടാതെ മരിച്ചു പോയിട്ടില്ല. അടുത്ത തവണ കേരളം ഭരിക്കുന്നത് എൽ ഡി എഫ് ആയാലും യുഡിഎഫ് ആയാലും ആരോഗ്യമന്ത്രിയായി ശൈലജ ടീച്ചർ മതിയെന്നും കർദിനാൾ പറഞ്ഞു.

Share this story