പ്രതിപക്ഷ നേതാവും ഇഎംസിസി കമ്പനിയും ചേർന്ന് ഗൂഢാലോചന നടത്തുന്നുവെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

പ്രതിപക്ഷ നേതാവും ഇഎംസിസി കമ്പനിയും ചേർന്ന് ഗൂഢാലോചന നടത്തുന്നുവെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും ഇഎംസിസി കമ്പനിക്കുമെതിരെ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസി പ്രതിനിധികളുമായി മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. പ്രതിനിധികളുടെ നിലപാട് ദുരൂഹമാണ്.

ബോട്ട് നിർമിക്കുന്നതിന് വിദേശകമ്പനിയുമായി ധാരണയായെന്ന പരസ്യം ഇന്നലെ പ്രതിപക്ഷന നേതാവ് ഓർമിപ്പിച്ചിരുന്നു. കൂടാതെ വിവാദ കമ്പനി പ്രതിനിധികൾ മുഖ്യമന്ത്രിയെയും കണ്ട് ചർച്ച നടത്തിയെന്നാണ് ചെന്നിത്തല ആരോപിച്ചത്. പരസ്യവും മത്സ്യബന്ധനവുമായി ഒപ്പുവെച്ച ധാരണാപത്രവും ചേർത്തലയിൽ നാല് ഏക്കർ സ്ഥലം അനുവദിച്ചുള്ള ഉത്തരവും ചെന്നിത്തല പുറത്തുവിട്ടിരുന്നു.

ട്രോളറുകൾ നിർമിക്കാൻ ധാരണാപത്രം ഒപ്പുവെച്ച ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡി എൻ പ്രശാന്തിനെതിരെയാണ് സർക്കാരിന്റെ സംശയങ്ങൾ നീങ്ങുന്നത്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Share this story