സമരക്കാരുമായി ഉദ്യോഗസ്ഥർ ഇന്നും ചർച്ച നടത്തും; പി എസ് സി സമരം ഒത്തുത്തീർപ്പിലേക്കോ

സമരക്കാരുമായി ഉദ്യോഗസ്ഥർ ഇന്നും ചർച്ച നടത്തും; പി എസ് സി സമരം ഒത്തുത്തീർപ്പിലേക്കോ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി ഉന്നതോദ്യോഗസ്ഥർ ഇന്നും ചർച്ച നടത്തും. ആഭ്യന്തര സെക്രട്ടറി ടി കെ ജോസും എഡിജിപി മനോജ് എബ്രഹാമുമാണ് ഇന്നലെ കൂടിക്കാഴ്ച നടത്തിയത്.

സമരം സമാധാനപരമാകണമെന്ന നിർദേശം ഉദ്യോഗാർഥികൾ അംഗീകരിച്ചിട്ടുണ്ട്. ലാസ്റ്റ് ഗ്രേഡ് സെർവന്റ് ലിസ്റ്റിലുള്ളവരുടെ സമരം ഇന്ന് 27ാം ദിവസത്തിലേക്കം സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം ഇന്ന് 14ാം ദിവസത്തിലേക്കും കടന്നു.

തുടർ ചർച്ചകലിൽ സമവായമാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചിരുന്നു. പി എസ് സി സമരത്തെ മറ്റൊരു തലത്തിലേക്ക് മാറ്റുകയാണ് ചിലരെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.

സമരം എത്രയും വേഗം അവസാനിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ നടത്തുന്നത്. ഇന്നലെ നടന്ന ഉദ്യോഗസ്ഥ തല ചർച്ചയിലെ ഉറപ്പ് രേഖാമൂലം നൽകണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇതിലും ഇന്ന് തീരുമാനമായേക്കും.

Share this story