എല്ലാ സംസ്ഥാനങ്ങളും അവരുടെ സുരക്ഷ നോക്കും; അതിർത്തിയടച്ച കർണാടകയെ ന്യായീകരിച്ച് കെ സുരേന്ദ്രൻ

എല്ലാ സംസ്ഥാനങ്ങളും അവരുടെ സുരക്ഷ നോക്കും; അതിർത്തിയടച്ച കർണാടകയെ ന്യായീകരിച്ച് കെ സുരേന്ദ്രൻ

കേരളത്തിലേക്കുള്ള റോഡുകൾ അടച്ച കർണാടകയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. റോഡുകൾ അങ്ങനെ കൊട്ടിയടക്കാൻ പോകുന്നില്ല. കേരളത്തെ സംബന്ധിച്ച് യാത്രാ സൗകര്യം ലഭിക്കണം. അതിനാവശ്യമായ ഇടപെടലുകൾ ഉണ്ടാകും

എല്ലാ സംസ്ഥാനങ്ങളും അവരുടെ സുരക്ഷയാണ് നോക്കുന്നത്. രാജ്യത്തുള്ള കൊവിഡ് കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. അതിൽ കൂടുതൽ കേരളത്തിലാണ്. 24 കോടി ജനങ്ങളുള്ള ഉത്തർപ്രദേശിൽ 2000 കേസുകൾ പോലുമില്ല. മൂന്നു കോടി ജനങ്ങളുള്ള കേരളത്തിൽ പതിനായിരക്കണക്കിന് കേസുകൾ വരുന്നു. കൊവിഡ് നിയന്ത്രിക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്നും സുരേന്ദ്രൻ പറഞ്ഞു

Share this story