ആഴക്കടൽ മത്സ്യബന്ധന കരാർ ചെന്നിത്തലക്കും അറിവുണ്ടായിരുന്നു; തർക്കം കൊള്ളമുതൽ പങ്കുവെക്കുന്നതിനെ കുറിച്ച്: കെ സുരേന്ദ്രൻ

ആഴക്കടൽ മത്സ്യബന്ധന കരാർ ചെന്നിത്തലക്കും അറിവുണ്ടായിരുന്നു; തർക്കം കൊള്ളമുതൽ പങ്കുവെക്കുന്നതിനെ കുറിച്ച്: കെ സുരേന്ദ്രൻ

ആഴക്കടൽ മത്സ്യബന്ധന കരാറിനെ കുറിച്ച് രമേശ് ചെന്നിത്തലക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എൽഡിഎഫ്, യുഡിഎഫ് നേതാക്കൾക്ക് കരാറിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. എൻ പ്രശാന്തും ചെന്നിത്തലയും തമ്മിലുള്ള ബന്ധം എല്ലാവർക്കുമറിയാം. അഴിമതിയാണ് സർക്കാർ ലക്ഷ്യം വെച്ചത്. കൊള്ളമുതൽ പങ്കുവെച്ചതിൽ തർക്കമുടലെടുത്തോ എന്ന സംശയം ബലപ്പെടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു

കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇപ്പോൾ ബഹളം വെക്കുന്നതിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. പ്രതിപക്ഷത്തെ ഏതോക്കെ നേതാക്കളുമായി ആശയവിനിമയം നടത്തിയെന്നും പരിശോധിക്കണം. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായി ഇത് മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.

Share this story