ചെയ്യാൻ പറ്റുന്നതേ പറയൂ, പറഞ്ഞാൽ അത് ചെയ്തിരിക്കും: വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

Share with your friends

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ എൽ ഡി എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ ഡി എഫ് തെരഞ്ഞെടുപ്പ് ജാഥ സമാപന യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ

നടക്കില്ലെന്ന് പറഞ്ഞ പല വികസന പദ്ധതികളും യാഥാർഥ്യമായി. ജനങ്ങളാണ് നേട്ടങ്ങളുടെ യഥാർഥ അവകാശികൾ. തടസ്സങ്ങൾ സൃഷ്ടിക്കാൻ നിന്നവർക്ക് തെറ്റുപറ്റി. പഴയ സർക്കാരല്ലെന്ന് അവർക്ക് ബോധ്യമായി. ചെയ്യാൻ പറ്റുന്നതേ പറയൂ. പറഞ്ഞാൽ അത് ചെയ്തിരിക്കും

കോൺഗ്രസാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുകൂലമായ നിലപാട് എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന് കൃത്യമായി ഇക്കാര്യത്തിലെ എൽഡിഎഫ് നയം അറിയിച്ചിട്ടുണ്ട്. കെഎസ്‌ഐഎൻസി ധാരണാപത്രം ഒപ്പിട്ടത് സർക്കാർ അറിഞ്ഞില്ല.

പ്രശാന്ത് ഐഎഎസിനെതിരായ പരാതി അന്വേഷിക്കും. മാധ്യമപ്രവർത്തകയോട് സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചുവെന്ന പരാതിയാണ് അന്വേഷിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!