കൈത്താങ്ങായി പിണറായി സർക്കാർ; പെട്ടിമുടി ദുരന്തത്തിൽ അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു

കൈത്താങ്ങായി പിണറായി സർക്കാർ; പെട്ടിമുടി ദുരന്തത്തിൽ അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു

ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുത്ത് ഉത്തരവിറങ്ങി. ഗണേശൻ-തങ്കമ്മാൾ ദമ്പതികളുടെ മക്കളായ ഹേമലത(18), ഗോപിക(17) എന്നിവരുടെയും മുരുകൻ-രാമലക്ഷ്മി ദമ്പതികളുടെ മക്കളായ ശരണ്യ(19), അന്നലക്ഷ്മി(17) എന്നിവരുടെ വിദ്യാഭ്യാസ ചെലവാണ് ദുരിതാശ്വാസ ഫണ്ടിൽ നിന്നും ചെലവഴിക്കാൻ ഉത്തരവിറങ്ങിയത്

കഴിഞ്ഞ വർഷം ഓഗസ്റ്റ് ആറിനാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കനത്ത മഴയിൽ മലയിടിഞ്ഞ് നാല് ലയങ്ങൾ മണ്ണിനടിയിൽപ്പെടുകയായിരുന്നു. 70 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മറ്റുള്ളവരെ കണ്ടെത്താനും സാധിച്ചിരുന്നില്ല.

അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായമായി സർക്കാർ 5 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ബന്ധുക്കൾക്ക് കുറ്റിയാർകവലയിൽ ഭൂമിയും കെഡിഎച്ച്പി കമ്പനി നേതൃത്വത്തിൽ ഒരു കോടി രൂപ മുടക്കി എട്ട് വീടുകളും നിർമിച്ചു നൽകി. ഇതിന് പിന്നാലെയാണ് കുട്ടികളുടെ വിദ്യാഭ്യാസ ചെലവും ഏറ്റെടുത്തത്.

Share this story