അഞ്ച് തവണ എംഎൽഎ ആയവരെ ഒഴിവാക്കണം; ഹൈക്കമാൻഡിന് കത്തുമായി കോൺഗ്രസ് നേതാക്കൾ

അഞ്ച് തവണ എംഎൽഎ ആയവരെ ഒഴിവാക്കണം; ഹൈക്കമാൻഡിന് കത്തുമായി കോൺഗ്രസ് നേതാക്കൾ

സ്ഥാനാർഥി നിർണയത്തിൽ പൊതുമാനദണ്ഡം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിന് കത്തയച്ചു. രണ്ട് തവണ തോറ്റവരെ പരിഗണിക്കരുതെന്ന് അടക്കമുള്ള കാര്യങ്ങളാണ് കത്തിൽ ആവശ്യപ്പെടുന്നത്. ടി എൻ പ്രതാപൻ എംപി അടക്കമുള്ളവർ ചേർന്നാണ് കത്ത് തയ്യാറാക്കി അയച്ചത്

ഉമ്മൻ ചാണ്ടി ഒഴികെ അഞ്ച് തവണ എംഎൽഎ ആയവരെ ഒഴിവാക്കണം. തുടർച്ചയായി രണ്ട് തവണ തോറ്റവരെ പരിഗണിക്കരുത്. ഓരോ ജില്ലയിലെയും സ്ഥാനാർഥി നിർണയത്തിൽ അതാത് ജില്ലയിലുള്ളവർക്ക് പ്രാമുഖ്യം വേണം. ഗ്രൂപ്പ് വീതം വെപ്പ് പാടില്ല

എല്ലാ ജില്ലകളിലും ഒരു വനിതാ സ്ഥാനാർഥിയെ മത്സരിപ്പിക്കണം. വനിതകൾക്ക് ജയസാധ്യതയുള്ള സീറ്റുകൾ ഉറപ്പ് വരുത്തണം. നാൽപത് വയസ്സിൽ താഴെയുള്ള രണ്ട് പേർക്ക് എല്ലാ ജില്ലകളിലും അവസരം നൽകണം. ഗുരുതര ക്രിമിനൽ കേസുകളിൽപ്പെട്ടവരെയും സ്വഭാവദൂഷ്യമുള്ളവരെയും ഒഴിവാക്കണം. സാമുദായിക സന്തുലിതാവസ്ഥ പാലിക്കണം. മത സാമുദായിക ശക്തികൾ സ്ഥാനാർഥി നിർണയത്തിൽ ഇടപെടുന്നത് ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

Share this story