24 മണിക്കൂറിനിടെ 12,286 പേർക്ക് കൂടി കൊവിഡ്; 91 പേർ മരിച്ചു

24 മണിക്കൂറിനിടെ 12,286 പേർക്ക് കൂടി കൊവിഡ്; 91 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,286 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1,11,24,257 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

12,464 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. 1,07,98,921 പേർ ഇതിനോടകം കൊവിഡ് മുക്തരായി. 91 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡിനെ തുടർന്ന് മരിച്ചത്. രാജ്യത്ത് ഇതിനോടകം 1,57,248 പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു

1,68,358 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യത്ത് ഇതിനോടകം 1,48,54,136 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Share this story