ശോഭാ സുരേന്ദ്രനെ നൈസായി തഴഞ്ഞു; ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു

ശോഭാ സുരേന്ദ്രനെ നൈസായി തഴഞ്ഞു; ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു

ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താതെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചിരിക്കുന്നത്. ജെ പി നഡ്ഡയുടെ അനുമതിയോടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്.

മുതിർന്ന നേതാക്കളും പുതുതായി പാർട്ടി അംഗത്വമെടുത്ത ഇ ശ്രീധരനും അടക്കം കമ്മിറ്റിയിൽ ഇടം പിടിച്ചപ്പോഴാണ് ശോഭാ സുരേന്ദ്രനെ പാടെ തഴഞ്ഞത്. കെ സുരേന്ദ്രൻ, വി മുരളീധരൻ, എ പി അബ്ദുള്ളക്കുട്ടി, കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ, സി കെ പദ്മനാഭൻ, പി കെ കൃഷ്ണദാസ്, എംടി രമേശ് തുടങ്ങിയവർ കമ്മിറ്റിയിലുണ്ട്.

പ്രഭാരി സി പി രാധാകൃഷ്ണനും സഹ പ്രഭാരി സുനിൽ കുമാറും കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായിരിക്കും. തന്നെ അടിമുടി തഴഞ്ഞതിനോട് ശോഭാ സുരേന്ദ്രന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല

Share this story