സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു. ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ ആരോപിച്ച് ഇന്ന് മുതൽ ഡോക്ടർമാർ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണത്തിലേക്ക് നീങ്ങുകയാണ്.

പേ വാർഡ്, മെഡിക്കൽ ബോർഡ് ട്യൂട്ടി, കൊവിഡ് ഇതര യോഗങ്ങൾ എന്നിവ അനിശ്ചിതകാലത്തേക്ക് ബഹിഷ്‌കരിക്കും. പതിനേഴാം തീയതി ഒപിയും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്‌കരിച്ച് 24 മണിക്കൂർ സമരം നടത്താനും കെജിഎംസിടിഎ തീരുമാനിച്ചു

മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശികയും അലവൻസുകളും ആവശ്യപ്പെട്ടാണ് സമരം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ 2017 മുതലുള്ള ശമ്പള കുടിശ്ശികയും അലവൻസും നൽകാൻ തീരുമാനമായിരുന്നു. എന്നാൽ 2020 മുതലുള്ള കുടശ്ശിക നൽകാമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്.

Share this story