മൂവാറ്റുപുഴ സീറ്റിന് അർഹനല്ല; ജോസഫ് വാഴയ്ക്കനെതിരെ പോസ്റ്ററുകൾ

മൂവാറ്റുപുഴ സീറ്റിന് അർഹനല്ല; ജോസഫ് വാഴയ്ക്കനെതിരെ പോസ്റ്ററുകൾ

കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനെതിരെ പോസ്റ്ററുകൾ. മൂവാറ്റുപുഴ സീറ്റിന് ജോസഫ് വാഴയ്ക്കൻ അർഹനല്ലെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. സേവ് കോൺഗ്രസ്, സേവ് മൂവാറ്റുപുഴ എന്ന പേരിലാണ് പോസ്റ്റർ.

കെപിസിസി ആസ്ഥാനത്തും തിരുവനന്തപുരത്തെ വിവിധ മേഖലകളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൂവാറ്റുപുഴ സീറ്റിൽ ജോസഫ് വാഴയ്ക്കനെ മത്സരിപ്പിക്കാൻ നീക്കമുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

Share this story