കുന്നത്തൂരിൽ മത്സരിക്കുമെന്ന് കോവൂർ കുഞ്ഞുമോൻ; പുതിയ പാർട്ടിയും പ്രഖ്യാപിച്ചു

കുന്നത്തൂരിൽ മത്സരിക്കുമെന്ന് കോവൂർ കുഞ്ഞുമോൻ; പുതിയ പാർട്ടിയും പ്രഖ്യാപിച്ചു

കുന്നത്തൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോവൂർ കുഞ്ഞുമോൻ എംഎൽഎ. ആർ എസ് പി ലെനിനിസ്റ്റ് എന്ന പുതിയ പാർട്ടി രൂപീകരിച്ചാകും തെരഞ്ഞെടുപ്പിനെ നേരിടുക. ആർഎസ്പി ലെനിനിസ്റ്റ് മാർകിസ്റ്റ് എന്ന പഴയ പാർട്ടി ഇല്ലാതായെന്നും കുഞ്ഞുമോൻ പറഞ്ഞു

ഇന്ന് പുതിയ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി ചേർന്നു. അടുത്ത പത്ത് ദിവസത്തിനുള്ളിൽ പാർട്ടി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കും. എൽഡിഎഫിന്റെ ഔദ്യോഗിക പട്ടിക വന്നതിന് ശേഷം മാത്രമേ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കൂവെന്നും കോവൂർ കുഞ്ഞുമോൻ അറിയിച്ചു.

Share this story