കോൺഗ്രസ് തകർന്നാൽ ബിജെപി വളരുമെന്ന പ്രചാരണം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട്: മുഖ്യമന്ത്രി

കോൺഗ്രസ് തകർന്നാൽ ബിജെപി വളരുമെന്ന പ്രചാരണം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട്: മുഖ്യമന്ത്രി

കോൺഗ്രസ് തകർന്നാൽ ബിജെപി വളരുമെന്ന പ്രചാരണത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയിച്ചാലാണ് കോൺഗ്രസ് ബിജെപിയിലേക്ക് പോകുകയെന്ന് രാഹുൽ ഗാന്ധി തന്നെ തിരുത്തിയത് ഓർക്കണം.

കോൺഗ്രസ് തകർന്നാൽ ബിജെപി വളരുമെന്ന പ്രചാരണം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടാണ്. ഈ പ്രചാരണം വിചിത്രവും രസകരവുമാണ്. ഹിന്ദു വർഗീയതയുടെ ആപത്ത് ന്യൂനപക്ഷങ്ങൾക്കറിയാം. കേരളത്തിൽ ന്യൂനപക്ഷം സുരക്ഷിതരാണ്. ബിജെപിയുടെ തീവ്ര വർഗീയതയെ പ്രതിരോധിക്കുന്ന ഏക സർക്കാരാണിത്.

വർഗീയതക്കെതിരായ നിലപാടിൽ എൽഡിഎഫിന് ഉറപ്പുണ്ട്. ഈ ഉറപ്പ് യുഡിഎഫിന് ഇല്ല. വർഗീയതയുമായി സമരസപ്പെടാൻ കോൺഗ്രസിന് മടി ഇല്ലായിരുന്നു. വഞ്ചനയുടെ ചാക്കുമായി ഇറങ്ങിയവർക്ക് തെരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story