ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥർ ഹാജരാകില്ല; ഇതൊക്കെ വടക്കേന്ത്യയിൽ മതിയെന്ന് ഇഡിയോട് തോമസ് ഐസക്

ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥർ ഹാജരാകില്ല; ഇതൊക്കെ വടക്കേന്ത്യയിൽ മതിയെന്ന് ഇഡിയോട് തോമസ് ഐസക്

കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ എതിർക്കുമെന്ന് ആവർത്തിച്ച് ധനമന്ത്രി തോമസ് ഐസക്. ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചവർ ഹാജരാകില്ല. കേസിന് പിന്നിൽ രാഷ്ട്രീയ ഇടപെടലാണ്. സർക്കാർ നിയമപരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു

സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ ഇ ഡി ഭീഷണിപ്പെടുത്തുന്നു. ഇതൊക്കെ വടക്കേ ഇന്ത്യയിൽ മതി. ലാവ്‌ലിൻ കേസിലെ ഇടപെടൽ ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നതിന് തെളിവാണ്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ച കിഫ്ബി ഡെപ്യൂട്ടി എംഡി വിക്രംജിത്ത് സിംഗ് കൊച്ചിയിലെത്തിയിരുന്നില്ല. ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയ സിഇഒ കെഎം എബ്രഹാമും വരില്ല. ഇഡിയുടെ ചോദ്യം ചെയ്യലിനെതിരെ കിഫ്ബി ജോയന്റ് ഫണ്ട് മാനേജർ ചീഫ് സെക്രട്ടറിയെ സമീപിച്ചിട്ടുമുണ്ട്.

Share this story