തൃശ്ശൂരിലെ സിപിഎം സ്ഥാനാർഥി പട്ടികയിൽ മാറ്റം; ഗുരുവായൂരിൽ എൻ കെ അക്ബർ; ചേലക്കരയിൽ കെ രാധാകൃഷ്ണൻ

തൃശ്ശൂരിലെ സിപിഎം സ്ഥാനാർഥി പട്ടികയിൽ മാറ്റം; ഗുരുവായൂരിൽ എൻ കെ അക്ബർ; ചേലക്കരയിൽ കെ രാധാകൃഷ്ണൻ

തൃശ്ശൂരിലെ സിപിഎം സ്ഥാനാർഥി പട്ടികയിൽ മാറ്റം.സംസ്ഥാന കമ്മിറ്റി ഗുരുവായൂരിലേക്ക് ശുപാർശ ചെയ്ത ബേബി ജോണിനെ മാറ്റി എൻ കെ അക്ബറിനെ സ്ഥാനാർഥിയായി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ചാവക്കാട് ഏരിയ സെക്രട്ടറിയാണ് അക്ബർ

ചേലക്കരയിൽ യു ആർ പ്രദീപിന് രണ്ടാം അവസരം ലഭിക്കില്ല. പകരം കെ രാധാകൃഷ്ണനെ ഇവിടെ മത്സരിപ്പിക്കും. ഇരിങ്ങാലക്കുടയിൽ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദുവും മത്സരിക്കും

ചാലക്കുടി-യുപി ജോസഫ്
ഇരിങ്ങാലക്കുട-ആർ ബിന്ദു
വടക്കാഞ്ചേരി-സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ-മുരളി പെരുനെല്ലി
ചേലക്കര-കെ രാധാകൃഷ്ണൻ
ഗുരുവായൂർ-എൻ കെ അക്ബർ
പുതുക്കാട്- കെ കെ രാമചന്ദ്രൻ
കുന്നംകുളം-എ സി മൊയ്തീൻ

 

Share this story