ഐസകിനെയും സുധാകരനെയും മത്സരിപ്പിക്കാത്തതിൽ പ്രതിഷേധമറിയിച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റി

ഐസകിനെയും സുധാകരനെയും മത്സരിപ്പിക്കാത്തതിൽ പ്രതിഷേധമറിയിച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റി

മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരൻ എന്നിവരെ മത്സരിപ്പിക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി വീണ്ടും ആവശ്യപ്പെട്ടു. ഇരുവർക്കും സീറ്റ് നിഷേധിച്ച നടപടി പുനഃപരിശോധിക്കണം.

വിജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി വിജയരാഘവനും യോഗത്തിൽ സംബന്ധിച്ചിരുന്നു. രണ്ട് ടേം നിബന്ധന ആലപ്പുഴ ജില്ലക്ക് വേണ്ടി മാത്രമുള്ളതല്ലെന്നായിരുന്നു വിജയരാഘവന്റെ മറുപടി

അതേസമയം സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദം ചെലുത്താനല്ല ജില്ലാ കമ്മിറ്റി ശ്രമിച്ചത്. മറിച്ച് മന്ത്രിമാർക്ക് വീണ്ടും അവസരം നൽകാത്തതിൽ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇരുവരെയും മത്സരിപ്പിക്കില്ലെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് വിജയരാഘവൻ യോഗത്തിൽ വ്യക്തമാക്കുകയും ചെയ്തു.

Share this story