പാലായിൽ ജോസ് കെ മാണി, ഇടുക്കിയിൽ റോഷി അഗസ്റ്റിൽ; കേരളാ കോൺഗ്രസ് സീറ്റ് ചർച്ച പുരോഗമിക്കുന്നു

പാലായിൽ ജോസ് കെ മാണി, ഇടുക്കിയിൽ റോഷി അഗസ്റ്റിൽ; കേരളാ കോൺഗ്രസ് സീറ്റ് ചർച്ച പുരോഗമിക്കുന്നു

കേരളാ കോൺഗ്രസ് എം സ്ഥാനാർഥി നിർണായ ചർച്ചകൾ പുരോഗമിക്കുന്നു. പാലായിൽ ജോസ് കെ മാണിയും ഇടുക്കിയും റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായി. കടുത്തുരത്തി സീറ്റിലേക്ക് അഞ്ച് പേരെയാണ് പാർട്ടി പരിഗണിക്കുന്നത്.

ഓരോ മണ്ഡലത്തിലെയും മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരുമായി മൂന്നംഗ സമിതി ചർച്ച നടത്തിയാണ് സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നൽകുന്നത്. കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ ജയരാജ് മത്സരിക്കുമെന്നാണ് വിവരം. കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജ്, സഖറിയാസ് കുതിരവേലി, സിറിയക് ചാഴിക്കാടൻ, നിർമല ജിമ്മി എന്നിവരെയാണ് പരിഗണിക്കുന്നത്.

പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തിങ്കലും ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിളും പിറവത്ത് ജിൽസ് പെരിയപുറവും തൊടുപുഴയിൽ കെ ഐ ആന്റണിയും മത്സരിച്ചേക്കും. കുറ്റ്യാടിയിൽ മുഹമ്മദ് ഇഖ്ബാലിനെയാണ് പരിഗണിക്കുന്നത്. റാന്നിയിൽ ബെന്നി കക്കാടിനെയും മത്സരിപ്പിക്കും.

Share this story