മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മുതൽ ധർമടം മണ്ഡലത്തിൽ പ്രചാരണം തുടങ്ങും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മുതൽ ധർമടം മണ്ഡലത്തിൽ പ്രചാരണം തുടങ്ങും

മുഖ്യമന്ത്രി ഇന്ന് മുതൽ സ്വന്തം മണ്ഡലമായ ധർമടത്ത് പ്രചാരണത്തിനിറങ്ങും. ഈ മാസം 16 വരെയാണ് മുഖ്യമന്ത്രി മണ്ഡലത്തിൽ പ്രചാരണം നടത്തുക. വൈകുന്നേരം കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിക്ക് പാർട്ടി പ്രവർത്തകർ സ്വീകരണമൊരുക്കും

ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമായില്ലെങ്കിലും വരുന്ന ഒരാഴ്ചക്കാലം പിണറായി മണ്ഡലത്തിൽ പ്രചാരണ പരിപാടികളിൽ സജീവമാകും. വിമാനത്താവളം മുതൽ പിണറായി വരെ റോഡ് ഷോയ്ക്ക് സമാനമായ സ്വീകരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 18 കിലോമീറ്റർ ദൂരത്തിനിടയിൽ ഒമ്പത് കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടാകും

ചൊവ്വാഴ്ച മുതലാണ് മണ്ഡല പര്യടനം ആരംഭിക്കുക. മണ്ഡലത്തിലെ 46 കേന്ദ്രങ്ങളിൽ പിണറായി സംസാരിക്കും. പ്രചാരണ പരിപാടിക്കിടെ തന്നെ നാമനിർദേശ പത്രികയും സമർപ്പിക്കും. 16ന് തിരിച്ചുപോകുന്ന മുഖ്യമന്ത്രി മറ്റ് മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മണ്ഡളത്തിൽ തിരിച്ചെത്തും.

Share this story