പ്രതിഷേധങ്ങൾ സ്വാഭാവികം; സംഘടനാപരമായി പരിഹരിക്കും: എം വി ഗോവിന്ദൻ

പ്രതിഷേധങ്ങൾ സ്വാഭാവികം; സംഘടനാപരമായി പരിഹരിക്കും: എം വി ഗോവിന്ദൻ

സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ. ചില പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ട്. മുമ്പുമുണ്ടായിട്ടുണ്ട്. അതൊക്കെ സംഘടനാപരമായി പരിഹരിക്കാവുന്നതേയുള്ളുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു

എത്ര വലിയ നിരയായാലും പാർട്ടി തീരുമാനമെടുത്ത് കഴിഞ്ഞാൽ ആ തീരുമാനത്തെ അടിസ്ഥാനമാക്കി മുന്നോട്ടു പോകും. കഴിഞ്ഞ പൊന്നാനി തെരഞ്ഞെടുപ്പിന്റെ സമയത്തും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടന്നിരുന്നു.

സ്ഥാനാർഥി നിർണയത്തിൽ നിന്ന് പിന്നോട്ടേക്കില്ല. നടപടിയുണ്ടാകുമോയെന്ന് പിന്നീട് ആലോചിക്കേണ്ട കാര്യമാണ് ഇത്തരം സംഘടനാ കാര്യങ്ങൾ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു

പൊന്നാനിയിൽ ടിഎം സിദ്ധിഖിനെ മത്സരിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് നൂറുകണക്കിനാളുകളാണ് ഇന്നലെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സമാനമായ പ്രതിഷേധം കുറ്റ്യാടിയിലും നടന്നിരുന്നു. സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതിനെതിരെയായിരുന്നു പ്രതിഷേധം.

Share this story