പി ജയരാജന്റെ സ്ഥാനാർഥിത്വം: വ്യക്തികളല്ല, പ്രസ്ഥാനമാണ് വലുതെന്ന് എം വി ജയരാജൻ

പി ജയരാജന്റെ സ്ഥാനാർഥിത്വം: വ്യക്തികളല്ല, പ്രസ്ഥാനമാണ് വലുതെന്ന് എം വി ജയരാജൻ

പി ജയരാജന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളോട് പ്രതികരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. വ്യക്തിയല്ല, പ്രസ്ഥാനമാണ് വലുതെന്നായിരുന്നു ജയരാജന്റെ പ്രതികരണം. പി ജെ ആർമിയെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ജയരാജൻ വ്യക്തമാക്കി

പി ജയരാജന്റേത് ഉത്തമ കമ്മ്യൂണിസ്റ്റ് ബോധമാണ്. പി ജെ ആർമി പ്രചാരണങ്ങളിൽ പി ജയരാജന് പങ്കില്ലെന്നും എം വി ജയരാജൻ വ്യക്തമാക്കി. പി ജയരാജന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് കണ്ണൂരിൽ അണികളിൽ നിന്നുണ്ടായത്.

Share this story