ഭഷ്യകിറ്റ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ മറ്റ്​ സംസ്ഥാനങ്ങളിലും​ കൊടുക്കേ​​ണ്ടേ: മുഖ്യമന്ത്രി പിണറായി വിജയൻ

ഭഷ്യകിറ്റ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ മറ്റ്​ സംസ്ഥാനങ്ങളിലും​ കൊടുക്കേ​​ണ്ടേ: മുഖ്യമന്ത്രി പിണറായി വിജയൻ

​സംസ്ഥാന സര്‍ക്കാറിന്‍റെ ഭക്ഷ്യകിറ്റ്​ വിതരണം​ കേന്ദ്രസർക്കാർ നൽകിയതാണെന്ന് ​ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍​. കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ മറ്റ്​ സംസ്ഥാനങ്ങളിലും ഇതുപോലെ കിറ്റ്​ കൊടുക്കേ​​ണ്ടെ. കോണ്‍ഗ്രസിന്‍റെ എത്ര എം.പിമാര്‍ കര്‍ഷക സമരത്തിന്​ പോയെന്നും പിണറായി ചോദിച്ചു.

പല സംസ്ഥാനങ്ങളിലും ​ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനായാണ്​ കോണ്‍ഗ്രസിനെ ജയിപ്പിച്ചത്​. എന്നാല്‍, കോണ്‍ഗ്രസ്​ നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്​ പോയി. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പ​മാണ്​. എല്‍.ഡി.എഫിന്‍റെ ജനപ്രീതിയില്‍ എതിരാളികള്‍ക്ക്​ ആശങ്കയുണ്ട്​. അതിനാലാണ്​ ചില പ്രതീകങ്ങളെ ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കുന്നത്​. കോണ്‍ഗ്രസ്​ ബി.ജെ.പിക്കെതിരായ പോരാട്ടമായി ഉയര്‍ത്തിക്കാണിക്കുന്നത്​ നേമത്തെയാണ്​. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമം നിയമസഭാ മണ്ഡലത്തില്‍ നഷ്​ടമായ വോട്ടുകളെ കുറിച്ച്‌​ കോണ്‍ഗ്രസ് ആദ്യം​ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this story