‘യൂടൈൻ’ വേൾഡ് ഗ്രൂപ്പ് ലോഗോ ലോഞ്ചിംഗ് ചെയ്തു

‘യൂടൈൻ’ വേൾഡ് ഗ്രൂപ്പ് ലോഗോ ലോഞ്ചിംഗ് ചെയ്തു

സുൽത്താൻ ബത്തേരി: വിദ്യാർത്ഥികളിൽ അന്തർലീനമായ കഴിവുകളിലും അഭിരുചികളിലും ബോധവാന്മാരാക്കി മികവുറ്റവരാക്കാൻ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും വ്യത്യസ്ത മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത നൂതന സംരംഭമാണ് *’Utine’* വേൾഡ് ഗ്രൂപ്പ്.

‘യൂടൈൻ’ വേൾഡ് ഗ്രൂപ്പ് ലോഗോ ലോഞ്ചിംഗ് ചെയ്തു

കൊവിഡ് കാലത്ത് ‘സ്കിൽസ്അപ്പ്’ എന്ന പ്ലാറ്റ്ഫോമിലൂടെ ഓൺലൈൻ സെഷനുകൾ ആരംഭിച്ചു. ഈ സംരംഭത്തിലൂടെ കേരളത്തിലും ഗൾഫിലുമുൾപ്പെടെ ആയിരത്തോളം വിദ്യാർത്ഥികൾക്കും തൊഴിൽ മേഖലകളിലുള്ളവർക്കും സൗജന്യമായി കൗൺസിലിംഗും കരിയർ ഗൈഡൻസും ഉൾപ്പെടെ വിവിധ സർക്കാർ അംഗീകൃത കോഴ്സുകളും നൽകുക വഴി സമൂഹത്തിന്റെ അംഗീകാരം ‘സ്കിൽസ്അപ്പി’ന് നേടാൻ കഴിഞ്ഞു. ഈ അംഗീകാരമാണ് *’Utine’* എന്ന പുതിയ സംരംഭത്തിന് പ്രചോദനമായത്. സുൽത്താൻ ബത്തേരിക്കടുത്ത് ചിറക്കമ്പം സ്വദേശികളായ യാസിർ മുഹമ്മദ് (ഗ്രൂപ്പ് കോഡിനേറ്റർ, മൈൻഡ് സ്ട്രാറ്റജിസ്റ്റ്), സിനാൻ ജൂനിയർ കാലിഫ് (പ്രോഗ്രാം എക്സിക്യൂട്ടീവ്, കെ.സി.ടി.ടി.യു വയനാട് ജില്ലാ കോഡിനേറ്റർ) എന്നീ രണ്ട് സഹോദരങ്ങളാണ് യൂടൈൻ വേൾഡ് ഗ്രൂപ്പിന് രൂപം നൽകിയത്.

യൂടൈൻ ലോഗോ ലോഞ്ചിംഗ് കർമ്മം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹു. ഡോ. കെ. ടി. ജലീൽ നിർവഹിച്ചു.

Share this story